തിരുവനന്തപുരം: കേരള സർവകലാശാലയിൽ എയ്ഡഡ് കോളേജുകളിലെ ബിരുദപ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റായി. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. 20, 22 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ടി.സി ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിവരങ്ങൾ https://admissions.keralauniversity.ac.in
ൽ.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രോജക്ട് വൈവയുടേയും കോംപ്രിഹെൻസീവ് വൈവയുടേയും പരീക്ഷകൾ 19 മുതൽ.
നാലാം സെമസ്റ്റർ എം.എ ഫിലോസഫി റെഗുലർ, ജൂൺ 2022 പരീക്ഷയുടെ വൈവ 22, 23 തീയതികളിൽ.
രണ്ടാം സെമസ്റ്റർ എം.ബി.എ (റെഗുലർ - 2020 സ്കീം - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 സ്കീം - 2020 അഡ്മിഷൻ, 2018 സ്കീം - 2018 & 2019 അഡ്മിഷൻ) 2022 ആഗസ്റ്റ് 29 ന് നിശ്ചയിച്ചിരുന്ന പരീക്ഷ 28 ന്.
ഒന്നാം വർഷ ബി.ബി.എ ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) പരീക്ഷാവിജ്ഞാപമായി.
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇവല്യൂഷണറി ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ എം.എസ്സി ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി), കോഴ്സിൽ എസ്.സി സീറ്റ് ഒഴിവുണ്ട്. 19 ന് രാവിലെ 11ന്
എത്തണം.
ഫിസിക്സ് പഠനഗവേഷണവകുപ്പിൽ എം.എസ്സി കോഴ്സിൽ എസ്.സി സീറ്റ് ഒഴിവുണ്ട്. 19 ന് രാവിലെ 11ന് എത്തണം.
ബാച്ചിലർ ഓഫ് ഡിസൈൻ; അലോട്ട്മെന്റായി
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ. അലോട്ട്മെന്റ് ലഭിച്ചവർക്ക് സെപ്തംബർ 21 വരെ ഓൺലൈനായി ടോക്കൺ ഫീസ് അടയ്ക്കാം. കൃത്യസമയത്ത് ഫീസ് അടച്ചില്ലെങ്കിൽ അലോട്ട്മെന്റ് നഷ്ടപ്പെടും. പ്രവേശനത്തിനായി 22 നകം അതത് കോളേജുകളിലെത്തണം. ഫീ പേയ്മെന്റ് സ്ലിപ്പ്, അലോട്ട്മെന്റ് മെമ്മോ, സർട്ടിഫിക്കറ്റുകൾ എന്നിവ വേണം. ഫോൺ: 0471- 2324396, 2560327
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മാസ്റ്റർ
ട്രെയിനർക്ക് അസാപിൽ അവസരം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർമാരെ പാർട്ട് ടൈം അടിസ്ഥാനത്തിൽ നിയമിക്കും. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പി.ജി ഉള്ളവർക്കും ബിരുദതലത്തിൽ ഇംഗ്ലീഷ് ഭാഷാകോഴ്സ് പഠിച്ച പി.ജിക്കാർക്കും ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം തെളിയിക്കുന്ന ഇന്റർനാഷണൽ സർട്ടിഫിക്കേഷനോടുകൂടി ബിരുദധാരികൾ/പി.ജി (BEC B1 അല്ലെങ്കിൽ തത്തുല്യം) എന്നിവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ അദ്ധ്യാപനത്തിലോ പരിശീലനത്തിലോ മൂന്നോ അതിലധികമോ വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന.
തിരഞ്ഞെടുക്കുന്നവർക്ക് മണിക്കൂറിന് 900 രൂപ നിരക്കിൽ പരിശീലനത്തിന് അവസരം നൽകും. അപേക്ഷിക്കുന്നവർ ഓഫ് ലൈൻ ബാച്ചുകൾക്ക് പരിശീലനം നൽകണം. അസാപ് പരിശീലകരായി ഇതിനകം എംപാനൽ ചെയ്തവർ അപേക്ഷിക്കണ്ടതില്ല. വിശദാംശങ്ങൾ www.asapkerala.gov.in ൽ. അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്തംബർ 26. ഫോൺ: 9495999709,9495999790
പ്ളസ് വൺ: സ്കൂൾ കോമ്പിനേഷൻ/
ട്രാൻസ്ഫർ അലോട്ട്മെന്റ് ഫലം 19ന്
തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളിലുള്ള സ്കൂൾ കോമ്പിനേഷൻ/ ട്രാൻസ്ഫർ അലോട്ട്മെന്റ് ഫലം 19ന് രാവിലെ പ്രസിദ്ധീകരിക്കും. 19,20 തീയതികളിൽ പ്രവേശനം പൂർത്തിയാക്കും. ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്നിർദ്ദേശങ്ങളും 22ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും.
പി.ജി. മെഡിക്കൽ കോഴ്സ്
ന്യൂനതകൾ 20 വരെ പരിഹരിക്കാം
തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലുള്ള ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള സമയം 20 ഉച്ചയ്ക്ക് രണ്ടുമണി വരെ നീട്ടി.
സ്വയം വിരമിക്കൽ അപേക്ഷകളിൽ
വീഴ്ചവരുത്തരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സ്വയംവിരമിക്കൽ അപേക്ഷകളിൽ വീഴ്ചവരുത്താതെ ഉടൻ നടപടിയെടുക്കാൻ നിർദ്ദേശിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കി. അപേക്ഷകളിൽ മൂന്ന് മാസത്തിനകം നിരസിക്കൽ ഉത്തരവ് വന്നില്ലെങ്കിൽ അപേക്ഷ അംഗീകരിക്കപ്പെട്ടതായി കണക്കാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകുന്നെന്ന കണ്ടെത്തിലിനെ തുടർന്നാണ് പുതിയ നീക്കം.നോട്ടീസ് പിരീഡില്ലെങ്കിൽ അഞ്ചുദിവസത്തിനകവും അച്ചടക്കനടപടി,വിജിലൻസ് അന്വേഷണം,സർക്കാർ ബാദ്ധ്യത എന്നിവയുണ്ടെങ്കിൽ ഏഴുദിവസത്തിനകവും തീരുമാനമെടുത്തിരിക്കണമെന്നും ഏജീസ് ഓഫീസിൽ നിന്ന് മറുപടി മൂന്ന് മാസത്തിനകം കിട്ടിയില്ലെങ്കിൽ ജീവനക്കാരനെ ഒരുകാരണവശാലും സർവ്വീസിൽ തുടരാൻ അനുവദിക്കരുതെന്നും പുതിയ സർക്കുലറിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |