കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിക്ക് നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ദേശീയ പുരസ്കാരം. രാജ്യത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റായി ആദിശങ്കര എൻജിനിയറിംഗ് കോളേജിനെയും മികച്ച പ്രോഗ്രാം ഓഫീസറായി ഇലക്ട്രിക്കൽ ആൻഡ് ഇലട്രോണിക്സ് വിഭാഗത്തിലെ അദ്ധ്യാപകൻ പ്രഫ.സിജോ ജോർജിനേയും തിരഞ്ഞെടുത്തു. 24ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡ് സമ്മാനിക്കും. പ്രോഗ്രാം ഓഫീസർ സിജോ ജോർജും ആദിശങ്കര എൻജിനിയറിംഗ് കോളേജിനുവേണ്ടി മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദും പുരസ്കാരം ഏറ്റുവാങ്ങും. സംസ്ഥാനതലത്തിൽ തുടർച്ചയായി മൂന്ന് വർഷം മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരവും ആദിശങ്കരയ്ക്ക് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |