SignIn
Kerala Kaumudi Online
Saturday, 21 September 2024 8.51 AM IST

പാചകത്തിന് വെളിച്ചെണ്ണയാണോ സൺഫ്ളവർ ഓയിലാണോ ഉത്തമം? വ്യത്യാസം അറിഞ്ഞ് ഉപയോഗിക്കാം, രോഗങ്ങളെ അകറ്റാം

Increase Font Size Decrease Font Size Print Page
oil

വിപണിയിൽ പലതരം എണ്ണകൾ സജീവം. എന്നാൽ പാചകത്തിന് ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടതെന്ന് കൃത്യമായി അറിഞ്ഞില്ലെങ്കിൽ ഭക്ഷണത്തിന്റെ രുചിയെ ബാധിക്കുമെന്ന് മാത്രമല്ല ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അതിനാൽ ഓരോ എണ്ണയുടെവ്യത്യാസവും ഉപയോഗവും കൃത്യമായി തന്നെ അറിഞ്ഞിരിക്കേണ്ടതുണ്ട്.

വിവിധ എണ്ണകൾ പാചകത്തിനായി ഉപയോഗിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ചൂടാക്കുമ്പോൾ അതിനുണ്ടാകുന്ന മാറ്റമാണ്. എണ്ണയുടെ നിറത്തിനും മണത്തിനും ഗുണത്തിനുമെല്ലാം ചൂടാക്കുമ്പോൾ മാറ്റം ഉണ്ടാവുന്നു. എണ്ണ ചൂടായി പുക വന്നുതുടങ്ങുമ്പോൾ അതിലെ ധാരാളം പോഷകങ്ങൾ നഷ്ടമാവുകയും ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ അതിൽ രൂപപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ ഓരോ എണ്ണയുടെയും ഗുണങ്ങൾ തിരിച്ചറിഞ്ഞുവേണം ഉപയോഗിക്കാൻ.

മുട്ട പൊരിക്കുന്നതിനും പാസ്തയും മറ്റും തയ്യാറാക്കുന്നതിനുമായി ഒലിവ് ഓയിൽ ഉപയോഗിക്കാം. വറുക്കുന്നതിന് സൂര്യകാന്തി എണ്ണ, അച്ചാറിന് എള്ളെണ്ണ, നാടൻ പാചകത്തിന് തവിട് എണ്ണ, കനോല എണ്ണ എന്നിവയാണ് ഉത്തമം.

വെളിച്ചെണ്ണ: പൂരിത ഫാറ്റി ആസിഡും വൈറ്റമിൻ ഇയും കെയും അടങ്ങിയിരിക്കുന്നു. വെളിച്ചെണ്ണ ആരോഗ്യപ്രദമാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

ഒലിവ് എണ്ണ: സാലഡിലും ചെറിയ രീതിയിൽ വഴറ്റാനും ഉപയോഗിക്കാം. അധികം ചൂടാക്കിയാൽ രുചി മാറും.

കടുക് എണ്ണ: കേരളത്തിൽ പാചകത്തിന് അധികം ഉപയോഗിച്ചുകാണാറില്ല. രൂക്ഷമായ മണം ഉണ്ടെങ്കിലും ഏറെ ഗുണങ്ങൾ ഉണ്ടതിന്. ഒമേഗ ത്രീ ഫാറ്റി ആസിഡ്, പോളി ഇൻസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

എള്ളെണ്ണ: വറുക്കാനും പൊരിക്കാനും വഴറ്റാനും ഉപയോഗിക്കാം. മഗ്നീഷ്യം, കോപ്പർ, കാത്സ്യം, അയൺ,വൈറ്റമിന്‍ ബി6 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

സൺഫ്ളവർ ഓയിൽ: ഏറ്റവും കൂടുതൽ വൈറ്റമിൻ-ഇ അടങ്ങിയിട്ടുള്ളത് ഇതിലാണ്. ഏറെ ചൂടാക്കിയാലും പോഷകങ്ങൾ നശിക്കില്ല.

തവിട് എണ്ണ: കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒറിസനോൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മോണോ സാച്ചുറേറ്റഡ് ഫാറ്റ്, പോളി ഇൻസാച്ചുറേറ്റഡ് ഫാറ്റ് എന്നിവയും തവിട് എണ്ണയിൽ അടങ്ങിയിട്ടുണ്ട്.

നിലക്കടല എണ്ണ: മോണോ സാച്ചുറേറ്റഡ് ഫാറ്റ്, പോളി ഇൻസാച്ചുറേറ്റഡ് ഫാറ്റ് എന്നിവ ധാരാളമായി ഉണ്ട്. ചീത്ത കൊഴുപ്പ് കുറവായതിനാൽ പാചകത്തിന് ഉത്തമം.

കനോല എണ്ണ: വിപണിയിലെ പുത്തൻ താരം. ഏറ്റവും ആരോഗ്യപ്രദമായ എണ്ണ. ഏറ്റവും കുറവ് ചീത്തക്കൊഴുപ്പ്. മോണോ സാച്ചുറേറ്റഡ് ഫാറ്റ്, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ ധാരാളമായി കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COOKING, OIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.