കൊച്ചി: ഫോക്സ്വാഗൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ശ്രദ്ധേയ മിഡ്-സൈസ് സെഡാനായ വെർട്യൂസ് വിദേശ വിപണിയിലും സാന്നിദ്ധ്യമറിയിച്ചു. എകദേശം 3,000 ഇന്ത്യൻ നിർമ്മിത വെർട്യൂസ് മെക്സിക്കോയിലേക്കാണ് കടൽ കടന്നത്.
സ്കോഡ ഓട്ടോ ഫോക്സ്വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ സ്കോഡ, ഫോക്സ്വാഗൻ, ഔഡി, പോർഷ, ലംബോർഗിനി ബ്രാൻഡുകളാണ് ഇന്ത്യയിലുള്ളത്.
ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എം.ക്യു.ബി-എ0-ഐ.എൻ പ്ളാറ്റ്ഫോമിൽ സ്കോഡ ഫോക്സ്വാഗൻ ഗ്രൂപ്പ് ഇന്ത്യയിൽ നിർമ്മിച്ച രണ്ടാമത്തെ മോഡലാണ് വെർട്യൂസ്. ഫോക്സ്വാഗൻ ടൈഗൂൺ ആയിരുന്നു ആദ്യത്തേത്. 95 ശതമാനവും ഇന്ത്യൻ അസംസ്കൃതഘടകങ്ങൾ ഉപയോഗിച്ചാണ് വെർട്യൂസിന്റെ നിർമ്മാണം.
2011ലാണ് ഫോക്സ്വാഗൻ ഇന്ത്യയിൽ നിർമ്മിച്ച മോഡലുകളുടെ കയറ്റുമതി തുടങ്ങിയത്. വെന്റോയുടെ 6,256 മോഡലുകൾ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചായിരുന്നു അത്. നിലവിൽ 44 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റുമതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |