കൊച്ചി: ജനജീവിതം ദുഃസഹമാകുമ്പോഴും രാഷ്ട്രീയ വിവാദങ്ങളിലൂടെ ശ്രദ്ധ തിരിച്ച് വിടാനാണ് മുഖ്യന്ത്രി ശ്രമിക്കുന്നതെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. തെരുവ് നായ കാരണം മനുഷ്യർ മരിക്കുമ്പോൾ നിയമം കൈയിലെടുക്കുന്നതിനെതിരെയുള്ള ഡി.ജി.പിയുടെ ഉത്തരവ് ജനങ്ങളോടുള്ള സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ പറഞ്ഞു. തെരുവ് നായ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ആർ.എസ്.പി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപടി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ.എ അസ്സീസ്, മുണ്ടക്കയം സോമൻ, കെ.ടി. വിമലൻ, അഡ്വ. ജെ. കൃഷ്ണകുമാർ, ബേബി പാറേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |