കൊച്ചി: വിശ്വകർമ്മ ജയന്തി ദിനത്തിൽ ബി.എം.എസ് എറണാകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു. മാധവ ഫാർമസി ജംഗ്ഷനിൽ നിന്ന് പ്രകടനവും മേനക ജംഗ്ഷനിൽ പൊതുസമ്മേളനവും ചേർന്നു. ബി.എം.എസ് ദേശീയ സമിതി അംഗം എം.പി രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് എറണാകുളം മേഖലാ പ്രസിഡന്റ് ആർ. മാധവദാസ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.വി റെജിമോൻ, ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ, വൈസ് പ്രസിഡന്റ് ഇ.ജി ജയപ്രകാശ്, സി.എസ്.സി സംസ്ഥാന ജനറൽ സെക്രട്ടറി ജോബുലാൽ, കെ.എസ് സബിൻ, വിപിൻദേവ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |