തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മാനവവിഭവശേഷി വികസന
കേന്ദ്രത്തിന്റെയും അദ്ധ്യാപക പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഇന്ന് സി.ഇ.ടി കാമ്പസിലെ സർവകലാശാല ആസ്ഥാനത്ത് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. വൈജ്ഞാനിക ഗവേഷണ മേഖലകളിൽ യുവ അദ്ധ്യാപകരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്നതാണ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ. അദ്ധ്യാപക പരിശീലനത്തിനായുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ് മാതൃകയിൽ ആരംഭിക്കുന്ന ഈ കേന്ദ്രത്തിൽ അദ്ധ്യാപകർക്കുള്ള പരിശീലനങ്ങളും നവീന സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള പരിപാടികളും സംഘടിപ്പിക്കും. അനദ്ധ്യാപകർക്കും വിവിധ സർവകലാശാല ജീവനക്കാർക്കുമുള്ള ഓറിയന്റേഷൻ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അഞ്ച് ദിവസത്തെ പരിശീലന പരിപാടിയിൽ എൻജിനിയറിംഗ് കോളേജുകളിൽ നിന്നുള്ള അദ്ധ്യാപകർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |