തൃക്കരിപ്പൂർ: നിലവിൽ കേരളത്തിനകത്ത് നിലവിലുള്ള അസംഖ്യം കലകൾക്കായുള്ള കേരള സംഗീത നാടക അക്കാഡമിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതോടൊപ്പം നിരവധി സാങ്കേതിക പ്രവർത്തകർ ഉൾക്കൊള്ളുന്ന നാടകം എന്ന കലയ്ക്ക് പ്രത്യേക അക്കാഡമി രൂപീകരിക്കണമെന്ന് നാടക് കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കൂൾ പാഠ്യപദ്ധതിയിൽ നാടകവും നാടക ചരിത്രവും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും സ്കൂൾ ഓഫ് ഡ്രാമയുടെ കാമ്പസ് കാസർകോട്ട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഫീക്ക് മണിയങ്കാനം അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി റിപ്പോർട്ടും കെ. ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അനിത രാജ്, ഇ.വി ദാമോദരൻ, നന്ദകുമാർ മണിയാട്ട്, വിജയൻ കടകം, എൻ. ജയദീപ്, ഗംഗൻ ആയിറ്റി നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |