SignIn
Kerala Kaumudi Online
Saturday, 27 April 2024 4.14 AM IST

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്

queen

ലണ്ടൻ : ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ ( 96 ) സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ സെപ്തംബർ 8നായിരുന്നു രാജ്ഞിയുടെ അന്ത്യം. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 3.30ന് ലണ്ടനിലെ വെസ്റ്റ്‌മിൻസ്റ്റർ ആബിയിലാണ് സംസ്‌കാരം.

കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ തുടങ്ങിയ പൊതുദർശനം ഇന്ന് രാവിലെ 11ന് അവസാനിക്കും. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു വെസ്റ്റ് മിൻസ്റ്റർ ഹാളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. ആയിരക്കണക്കിന് പേരാണ് അന്തിമോപചാരം അർപ്പിച്ചത്.

 അവസാന യാത്ര

( ഇന്ത്യൻ സമയം )

 11.00 - വെസ്റ്റ്മിൻസ്റ്റർ ഹാളിലെ പൊതുദർശനം അവസാനിക്കും

 12.30 - വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രാജകുടുംബാംഗങ്ങൾ, പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ലോകനേതാക്കൾ തുടങ്ങി ക്ഷണിക്കപ്പെട്ട 2,000 അതിഥികൾ എത്തിത്തുടങ്ങും

 3:14 രാജ്ഞിയുടെ ഭൗതികശരീരവുമായി വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് യാത്ര തുടങ്ങും. റോയൽ നേവിയുടെ സ്റ്റേറ്റ് ഗൺ കാര്യേജിലാണ് അന്ത്യയാത്ര. മുൻപിൽ 98 നാവികർ ഗൺകാര്യേജ് വലിക്കും. പിന്നിൽ 40നാവികർ ബ്രേക്ക് പോലെ വേഗത നിയന്ത്രിക്കും. ചാൾസ് മൂന്നാമൻ രാജാവ്, മക്കളായ വില്യം, ഹാരി തുടങ്ങിയ രാജകുടുംബാംഗങ്ങൾ അനുഗമിക്കും. സ്കോട്ടിഷ്, ഐറിഷ് റെജിമെന്റുകളുടെ ബാൻഡ്. റോയൽ എയർ ഫോഴ്സ്, ഗൂർഖ റെജിമെന്റ് പരേഡും ബ്രിട്ടന്റെ മൂന്ന് സേനകളുടെ ഗാർഡ് ഒഫ് ഓണറും.

 3.30 - വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ശുശ്രൂഷകൾക്ക് തുടക്കം. വെസ്റ്റ്മിൻസ്റ്റർ ഡീൻ ഡേവിഡ് ഹോയ്‌ൽ, കാന്റർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി എന്നിവർ നേതൃത്വം വഹിക്കും. പ്രധാനമന്ത്രി ലിസ് ട്രസും പങ്കാളിയാകും

 4.25 - രണ്ട് മിനിറ്റ് ദേശീയ മൗനാചരണം. ദേശീയ ഗാനാലാപനവും വിലാപ ഗീതവും

 4.45 - മൃതദേഹ പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് ലണ്ടനിലെ ഹൈഡ് പാർക്ക് കോർണറിലെ വെല്ലിംഗ്ടൺ ആർച്ചിലേക്ക്. വീഥിയിൽ പൊലീസ്, മിലിട്ടറി ഉദ്യോഗസ്ഥർ അണിനിരക്കും. വെസ്റ്റ് മിൻസ്റ്റർ കൊട്ടാര ഗോപുരത്തിലെ ബിഗ് ബെൻ ഘടികാരം ഒരു മിനിറ്റ് ഇടവിട്ട് മണി മുഴക്കും. ഹൈഡ് പാർക്കിൽ ഓരോ മിനിറ്റിലും ഗൺ സല്യൂട്ട്. പുതിയ രാജ്ഞി കാമില, വില്യം രാജകുമാരന്റെ ഭാര്യ കേറ്റ്, ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ തുടങ്ങിയവർ കാറിൽ അനുഗമിക്കും

 5.30 - വെല്ലിംഗ്ടൺ ആർച്ചിൽ പേടകം മറ്റൊരു വാഹനത്തിലേക്ക് മാറ്റും. ബർക്‌ഷെയറിലെ വിൻഡ്‌സർ കൊട്ടാരത്തിലേക്ക് യാത്ര

 7.30 -വിൻഡ്സർ കൊട്ടാര അങ്കണത്തിൽ ചാൾസ് രാജാവ് ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങൾ വിലാപയാത്രയിൽ ചേരും. വിൻഡ്സർ കാസിലിലെ കൂറ്റൻ മണികൾ ഓരോ മിനിറ്റിലും മുഴങ്ങും. കാസിലിന്റെ മുറ്റത്ത് ഗൺ സല്യൂട്ട്

 8.30 - പേടകം സെന്റ് ജോർജ് ചാപ്പലിൽ. രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ സംസ്‌കരിച്ചത് ഇവിടെയാണ്. വളരെ അടുത്ത 800 പേർ മാത്രം കാന്റർബെറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള ചടങ്ങുകളിൽ പങ്കെടുക്കും. പേടകം ചാപ്പലിൽ ഭൂഗർഭ നിലവറയിലെ റോയൽ വോൾട്ടിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ സംസ്‌കരിച്ച പേടകത്തിന് അരികിലേക്ക് മാറ്റും.

 9.15 - ചടങ്ങുകൾ അവസാനിക്കുന്നു

 12.00 ( യു.കെ സമയം രാത്രി 7.30 ) - സെന്റ് ജോർജ്‌സ് ചാപ്പലിലെ കിംഗ് ജോർജ് VI മെമ്മോറിയൽ ചാപ്പലിൽ എലിസബത്ത് രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെയും ഭൗതികദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്യുന്നു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.