SignIn
Kerala Kaumudi Online
Friday, 26 April 2024 3.33 PM IST

നാല് കുട്ടികളുടെ അമ്മ, പക്ഷേ എലിസബത്ത് രാജ്ഞിയുടെ ഗ‌ർഭകാലത്തെ ഒരൊറ്റ ഫോട്ടോ പോലുമില്ല, കാരണമുണ്ട്, പൊളിച്ചത് ഡയാനയും

queen-elizabeth

ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയാകാനൊരുങ്ങുകയാണ് ലോകം. ഭരണപരമായ കാര്യങ്ങൾ കൊണ്ടും വിവാദങ്ങളുടെ പേരിലും എന്നും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നയാളാണ് എലിസബത്ത് രാജ്ഞി. രാജ്ഞിയുടെ അനേകം ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ഇന്റർനെറ്റിൽ സുലഭമാണ്. എന്നാൽ എത്രപേർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്?രാജ്ഞി നാല് കുട്ടികളുടെ അമ്മയാണെങ്കിൽ കൂടിയും ഗർഭകാലത്തെ ഒരൊറ്റ ചിത്രം പോലും കാണാൻ കിട്ടുകയില്ല. എന്നാൽ ഇതിന് പിന്നിൽ വലിയൊരു രഹസ്യവും ഒളിഞ്ഞിരിപ്പുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുക്കപ്പെട്ടവരിൽ ഒരാളാണ് എലിസബത്ത് രാജ്ഞി. എന്നാൽ എത്രതിരഞ്ഞാലും വീർത്ത വയറുമായുള്ള രാജ്ഞിയുടെ ഒരൊറ്റ ചിത്രം പോലും കാണാൻ കിട്ടുകയില്ല. എന്നാൽ ഡയാന രാജകുമാരി, വില്ല്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടൺ, ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിൾ എന്നിവരുടെ ഗർഭകാലചിത്രങ്ങൾ ഇന്റ‌ർനെറ്റിൽ സുലഭമാണ്.

ചാൾസ് മൂന്നാമൻ രാജാവ്, ആൻഡ്രൂ രാജകുമാരൻ, ആനി രാജകുമാരി, എഡ്വാ‌ർഡ് രാജകുമാരൻ എന്നീ നാലുമക്കളുടെ അമ്മയായിരുന്നിട്ടുകൂടി എലിസബത്ത് രാജ്ഞിയുടെ ഗർഭകാല ചിത്രങ്ങൾ ഇല്ലാത്തതിന് കാരണമെന്തന്നാൽ അക്കാലത്ത് ഗർഭധാരണം രാജകുടുംബങ്ങളിൽ രഹസ്യമാക്കി വയ്ക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. ഇക്കാരണത്താലാണ് രാജ്ഞിയുടെ ഗർഭവിവരം പുറത്തുവിടാതിരുന്നത്. രാജ്ഞിയ്ക്ക് ആദ്യ കുഞ്ഞ് പിറന്ന വിവരം പോലും രാജ്യത്തെ ജനങ്ങളിൽ നിന്ന് മറച്ചുവച്ചിരുന്നു.

എന്നാൽ ഇതിന് ഒരു മാറ്റം വരുത്തിയത് ചാൾസ് രാജാവിന്റെ ആദ്യ ഭാര്യയായ ഡയാന രാജകുമാരിയായിരുന്നു. രാജകുടുംബാംഗങ്ങൾ കൊട്ടാരത്തിനുള്ളിൽ പ്രസവിക്കണമെന്ന രീതിക്കെതിരായി ആദ്യമായി ആശുപത്രിയിൽ പ്രസവിച്ചത് ഡയാന രാജകുമാരിയായിരുന്നു. ഡയാനയുടെ ഗർഭകാല ചിത്രങ്ങളും ഏറെ ലഭ്യമാണ്. രാജകുടുംബം ഗ‌ർഭം രഹസ്യമായി സൂക്ഷിച്ചിരുന്ന രീതിയ്ക്ക് മാറ്റം വരുത്തിയത് ഡയാനയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: QUEEN ELIZABETH, PREGNANT, PHOTOS, NOT, AVAILABLE, DIANA, PRINCESS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.