കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ എറണാകുളം ശാഖയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ കൊച്ചി ഘടകവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയും സംയുക്തമായി ഓഡിറ്റ് സംബന്ധിച്ച് ഏകദിന ഉച്ചകോടി സംഘടിപ്പിച്ചു.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്തു. ഐ.ബി.ബി.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ അമിത് പ്രധാൻ വിശിഷ്ടാതിഥിയായി. മിഥുൻ ബി.ഷേണായി അദ്ധ്യക്ഷത വഹിച്ചു. കെ.വി.ജോസ്, കെ.എൽ.ലജീഷ് എന്നിവർ പ്രസംഗിച്ചു. അഡ്വ.പവൻ ഝബക്, ഗോപാൽകൃഷ്ണ രാജു, കമൽ ഗാർഗ് എന്നിവർ ക്ളാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |