മട്ടാഞ്ചേരി: ഹൾദ്ദിപൂർ ശ്രീകൃഷ്ണാശ്രമം മഠാധിപതി ശ്രീശ്രീ വാമനാശ്രം സ്വാമികൾ ഇന്ന് കൊച്ചി ശ്രീമദ് ജനാർദ്ദനക്ഷേത്രത്തിലെത്തും. വാമനാശ്രം സ്വാമികളുടെ ദേശ ദിഗ് വിജയ ധർമ്മ പ്രചരണ കാൽനടയാത്രയ്ക്ക് മുന്നോടിയായാണ് ജന്മദേശമായ കൊച്ചിയിലെത്തുന്നത്. സാമുദായിക ക്ഷേത്ര ദർശനം, നിത്യപൂജാദികൾ, നവരാത്രി ആഘോഷം തുടങ്ങിയവയ്ക്ക് ശേഷം വിജയദശമി നാളിലാണ് സ്വാമികൾ കാലടിയിൽ നിന്ന് പദയാത്ര തുടങ്ങുക. കാഞ്ഞങ്ങാട്ട് നിന്ന് വൈകിട്ട് ക്ഷേത്രത്തിലെത്തുന്ന സ്വാമികളെ ക്ഷേത്ര ഭാരവാഹികൾ, പുരോഹിതർ, ഭക്തർ എന്നിവർ പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന്, ക്ഷേത്രദർശനം നടത്തുന്ന സ്വാമികൾ അനുഗ്രഹ പ്രഭാഷണവും പ്രസാദവിതരണവും നടത്തും. വൈശ്യവാണിയ സമൂഹത്തിന്റെ ആത്മീയപീഠമാണ് ഹർദ്ദിപൂർ ശ്രീകൃഷ്ണാശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |