SignIn
Kerala Kaumudi Online
Thursday, 19 September 2024 11.00 AM IST

ഈ നാളുകാർക്ക് നാളെ വളരെ സൂക്ഷിക്കേണ്ട സമയം, ശത്രുക്കളെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നത് നല്ലത്

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്‌തംബർ 20 1198 കന്നി 4 തിങ്കളാഴ്ച .

( വൈകന്നേരം 9 മണി 6 മിനിറ്റ് 8 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം )


അശ്വതി: ഭാര്യാപുത്രാദികൾക്ക് രോഗദുരിതങ്ങൾ, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകൾ.

ഭരണി: വീടുവിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം, അന്യദേശവാസം, കുടുംബബാധ്യതകൾ.

കാർത്തിക: ഭാര്യാഗൃഹത്തിൽ ദോഷാനുഭവങ്ങൾ, ബന്ധുക്കളുമായി തർക്കങ്ങൾ, കലഹങ്ങൾ, അപകടങ്ങൾ.

രോഹിണി: ജോലിയിൽ കൃത്രിമം കാണിയ്ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടും,സൂക്ഷിക്കുക.

മകയിരം: ദുഷിച്ച ചിന്തകൾ, നിഗൂഢപ്രവർത്തനങ്ങളിൽ ഏർപ്പെടുക, മാരകപ്രവർത്തികളുടെ കുറ്റം ഏൽക്കേണ്ടി വരും.

തിരുവാതിര: മാതാപിതാക്കളും ഭാര്യാ പുത്രാദികളുമായി കലഹം, പൊലീസ് കേസ്, കോടതി കയറുക, ജയിൽവാസം.

പുണർതം: ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ഇഷ്ട ജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും.

പൂയം: വിദേശത്തുള്ളവരുടെ സഹായ സഹകരണമുണ്ടാകും,ലോൺ അനുവദിച്ചു കിട്ടും.

ആയില്യം: വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും ഭാഗ്യാനുഭവങ്ങൾ,ധന ലാഭം വസ്ത്ര ലാഭം പുരസ്‌ക്കാരങ്ങൾ എന്നിവ ലഭിക്കും,ജല യാത്ര നടത്താൻ യോഗം.

മകം: കുടുംബ ജീവിതം കൂടുതൽ ആനന്ദപ്രദമാകും,ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും.

പൂരം: ജോലി തെടുന്നവർക്ക് അനുകൂല അറിയുപ്പ് ലഭിക്കും,അവിവാഹിതർക്ക് പുതിയതും അനുകൂലവുമായ ആലോചനകൾ വരും.

ഉത്രം: ധനവരവ്, സ്ഥാനമാനങ്ങൾ, സൌഭാഗ്യം, യശസ്സ്, കീർത്തി വസ്ത്രാഭരണലാഭം.

അത്തം: അന്യവ്യക്തിയുടെ സഹായത്താൽ കാര്യങ്ങൾ നടന്നപോകും,ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കും.

ചിത്തിര: പുതിയ കൂട്ടുകെട്ട് ഗുണം ചെയ്യും, സമ്പത്ത്സമൃദ്ധി, പരീക്ഷകളിൽ സമുന്നത വിജയം ലഭിക്കും.

ചോതി : കർമ്മരംഗത്ത് അംഗീകാരവും അഭിനന്ദനവുംകിട്ടും, ഗ്രഹം,വാഹനം എന്നിവ പരിഷ്‌ക്കരിക്കും.

വിശാഖം: അന്തവിശ്വാസത്തിലകപ്പെട്ട് ദിനചര്യകളിൽ വ്യതിയാനമുണ്ടാകും,എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും,അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക.

അനിഴം: മുൻകോപം, നീചപ്രവൃത്തികൾ ചെയ്യുക, ചെയ്യിക്കുക, രോഗങ്ങൾ ശല്യപ്പെടുത്തും,വിദ്യാഭ്യാസത്തിൽ മടി.

കേട്ട: പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണ്, ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവർ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങിയവർക്ക് അനുകൂലമല്ല.

മൂലം: സാമ്പത്തികം അധികമായി ചിലവാകും. അനാവശ്യ ധനചിലവുകൾ ഒഴിവാക്കുക. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.

പൂരാടം: കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർ കരുതലോടെ നീങ്ങുക. കുടുംബ ജീവിതം ഭദ്രമായിരിക്കില്ല. കുടുംബത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കും.

ഉത്രാടം: പൊതു രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ചില കേസുകളിലുൾപ്പെടും. അഗ്നി വിഷ സംബന്ധമായ അപകടത്തിനു സാധ്യത.

തിരുവോണം: മാറ്റി വച്ചിരുന്ന പല കാര്യങ്ങളിലും ശക്തമായ തീരുമാനമെടുക്കും. കോടതി വിധി അനുകൂലമാകും.

അവിട്ടം: തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് ഉന്നത സ്ഥാനംകിട്ടും. വിദേശ ജോലിക്ക് സാധ്യത, മാധ്യമങ്ങളിൽ ശോഭിക്കും.

ചതയം: ജീവിത പങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ,ഇഷ്ട്ട ജനത്തിൽ നിന്നും ഗുണാനുഭവം.

പൂരുരുട്ടാതി: തൊഴിൽ പരമായി മന്നേറ്റം, സാമ്പത്തികവിഷമങ്ങൾക്ക് ശമനമുണ്ടാകും,ഭൂമി വാങ്ങും.

ഉത്തൃട്ടാതി:ശത്രുവിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കണം,ഇഷ്ടജന സഹവാസം ആഗ്രഹവും അഭിലാഷവും നടക്കും.

രേവതി: അന്തസ്സ് നിലനിർത്തും, വാക്ക് പാലിക്കും,കലാ സാഹിത്യ പ്രവർത്തനം മൂലം മേന്മ ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: YOURS TOMORROW, ASTRO TOMORROW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.