തിരുവനന്തപുരം: സർക്കാരിനെതിരെ വാർത്താസമ്മേളനം വിളിച്ച് ഗവർണർ നിലപാട് കടുപ്പിച്ചതോടെ, പ്രതിഷേധം ഭയന്ന് രാജ്ഭവന് സുരക്ഷ വർദ്ധിപ്പിച്ചു. രാജ്ഭവന് മുന്നിൽ കൂടുതൽ പൊലീസ് വാഹനങ്ങളെയും പൊലീസുകാരെയും നിരീക്ഷണത്തിന് നിയോഗിച്ചു. ഗേറ്റിൽ കർശന പരിശോധനയ്ക്ക് ശേഷമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. വാർത്താസമ്മേളനത്തിനെത്തിയ മാദ്ധ്യമപ്രവർത്തകരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്കുള്ളത്. ഗവർണറുടെ യാത്രകളിലും പരിപാടികളിലും കർശന സുരക്ഷാ സന്നാഹം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |