SignIn
Kerala Kaumudi Online
Friday, 26 April 2024 12.44 PM IST

കുളത്തൂർ ശ്രീനാരായണ സ്‌മാരക ഗ്രന്ഥശാല

തിരുവനന്തപുരം: കുളത്തൂർ ശ്രീനാരായണ സ്‌മാരക ഗ്രന്ഥശാലയിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധി വിവിധ പരിപാടികളോടെ ആചരിക്കും. നാളെ രാവിലെ 8.30ന് അന്നദാനവും ഉച്ചയ്‌ക്ക് 3.15ന് ഗുരുപൂജയും നടത്തും. വൈകിട്ട് ആറിന് ഗ്രന്ഥശാലയുടെ വൈസ് പ്രസിഡന്റ് ജി. വിജയമ്മ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം ഡോ.എ. സമ്പത്ത് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ പ്രൊഫ.എ.ജി. ഒലീന മുഖ്യപ്രഭാഷണം നടത്തും. ഡോ. ചന്തവിള മുരളി, ജിഷാജോൺ (നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ), മൺവിള രാധാകൃഷ്ണൻ ( ജനറൽ സെക്രട്ടറി, കെ.പി.സി.സി ) എന്നിവർ മുഖ്യാതിഥികളായിരിക്കും. കൗൺസിലർ മേടയിൽ വിക്രമൻ, എ.എം.എ. ഖാദർ ( സെക്രട്ടറി എ.എം.എ ), ജി. ശിവദാസൻ ( പ്രസിഡന്റ് ,​ കോലത്തുകര ക്ഷേത്ര സമാജം ) എന്നിവർ സംസാരിക്കും. ഗ്രന്ഥശാലയിൽ നിന്നുള്ള വിവിധ എൻഡോവ്മെന്റുകളും ചികിത്സാസഹായവും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ജി. ശശിധരൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.