SignIn
Kerala Kaumudi Online
Thursday, 19 September 2024 12.11 PM IST

നസ്‌ലെന്റെ പേരിൽ മോദിക്കെതിരെ കമന്റിട്ടത് യു എ ഇയിൽ നിന്ന്; അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

Increase Font Size Decrease Font Size Print Page
naslen

കൊച്ചി: നടൻ നസ്‌‌ലെന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ട കേസിൽ വഴിത്തിരിവ്. യു എ ഇയിൽ നിന്നാണ് കമന്റിട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഫേസ്ബുക്കിന് കത്തയച്ചു. തുടർന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.


മോദിയുടെ ജന്മദിനത്തിൽ ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയുടെ അടിയിലാണ് നടന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കമന്റ് വന്നത്. നസ്‌ലിന്റെ ചിത്രം തന്നെയായിരുന്നു ഈ അക്കൗണ്ടിന്റെ പ്രൊഫൈൽ.

സുഹൃത്തുക്കൾ കമന്റിന്റെ സ്‌ക്രീൻഷോട്ട് അയച്ചപ്പോഴാണ് നസ്‌ലെൻ വിവരമറിഞ്ഞത്. തുടർന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു. സൈബർ സെല്ലിൽ പരാതി നൽകിയതായും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACTOR NASLEN GAFOOR, FAKE FB POST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.