കൊച്ചി: സൗണ്ട് ഒഫ് സൈലൻസ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറം (കേരള)യുടെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ഡഫ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റി നടത്തുന്ന ദേശീയ ബധിര ഫൈൻ ആർട്സ് കലോത്സവം 'വർണ്ണക്കൂട്ട് 2022' 24, 25 തീയതികളിൽ കലൂർ റിന്യൂവൽ സെന്ററിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും. 22ന് വൈകിട്ട് 6.30ന് ലുലുമാളിൽ അമ്പതോളം ബധിര കലാകാരികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയുണ്ടാകും. വാർത്താസമ്മേളനത്തിൽ ജലീൽ താനത്ത് , വില്യം വിജയൻ, സി എ സ്വപ്ന, സിസ്റ്റർ അഭയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |