അമേരിക്കയിലെ പ്രശസ്തമായ ബി പി ഒ കമ്പനിയായ [24]7.ai ഇന്ത്യയിൽ നിന്നും ഒൻപതിനായിരം ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകും. രാജ്യത്തെ വിവിധ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്. ഇവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള അവസരവും ഒരുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
ആഗോള സോഫ്റ്റ്‌വെയർ സേവന കമ്പനിയായ [24]7.ai തങ്ങളുടെ അടുത്ത സാമ്പത്തിക വർഷത്തെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് വലിയ തോതിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കഴിഞ്ഞ വർഷവും കമ്പനി ഇന്ത്യയിൽ നിന്ന് 5,000 പേരെ നിയമിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ബിസിനസുകളും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകൾ ലളിതമാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖ്യ പങ്ക് വഹിക്കുന്നു. ഐ ടിയിൽ അതിവേഗം വളരുന്ന മേഖലയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |