കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ് (ഐ.ഐ.എ) കേരള ഘടകം സംഘടിപ്പിച്ച കലോത്സവത്തിൽ 66 പോയിന്റുകളോടെ മികച്ച പ്രകടനം കാഴ്ചവച്ച് കോഴിക്കോട് സെന്റർ ജേതാക്കളായി. 65 പോയിന്റുമായി കൊച്ചി സെന്റർ രണ്ടാമതെത്തി. 62 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഐ.ഐ.എ ചെയർമാൻ എൽ. ഗോപകുമാറും വൈസ് ചെയർമാൻ വിനോദ് സിറിയക്കും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. സെക്രട്ടറി ബിനുമോൾ ടോം, വൈസ് ചെയർമാൻ വിനോദ് സിറിയക്, അനൂപ് കെ. നായർ, എസ്. കൃഷ്ണകുമാർ, എസ്. കാറൽ മാക്സ്, ജി. മുരളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |