SignIn
Kerala Kaumudi Online
Saturday, 27 April 2024 9.28 AM IST

പി ടി ചാക്കോ (മലേഷ്യ)യുടെ നവതി ജന്മദിനം ആഘോഷിച്ചു

p-t-chacko

വർത്തമാനങ്ങളിൽ പി ടി ചാക്കോച്ചായൻ തന്റെ എഴുത്തിന്റെയും വായനയുടെയും ആദ്യ കാലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എയർഫോഴ്സിന്റെയും, മലേഷ്യയുടെയും അമേരിക്കയുടെയും കഥ കേൾപ്പിക്കാൻ. 'അമ്മ'യുടെ പ്രിയ സംഘാടകൻ എന്ന നിലയിൽ വളർത്തിയെടുത്ത സുവർണകാലം. അച്ഛൻ കോവിലാറ്റിലെ മഴയുടെ തണുപ്പും തുടിപ്പും അനുഭവിച്ചു പുസ്തകത്താളുകളിൽ ഓർമ്മകളിൽ ഒളിപ്പിച്ച കാലം. ഒരു ഗൃഹാതുരതയുമായി ഓർമ്മകൾ ചാക്കോച്ചായൻ പങ്കുവയ്ക്കുകയാണ്.

ഒരു സമൂഹത്തിന്റെ പ്രാർത്ഥന എന്നോടൊപ്പമുണ്ടായിരുന്നു. രണ്ട് മാസക്കാലം ഇക്കഴിഞ്ഞയിടെ ആശുപത്രിയിൽ ആയിരുന്നു. മോളിയെ വിവാഹം ചെയ്തിട്ട് 63 വർഷങ്ങളായി. അന്നും , ഇന്നും, എപ്പോഴും തുണയായി കൂടെ . ആദ്യം പെണ്ണുകാണാൻ അന്നത്തെ ആലോചന പെണ്ണ് വേണ്ട, ഊണു വേണം. മോളിയെ കണ്ടപ്പോൾ പെണ്ണുവേണം ഊണ് വേണ്ട എന്നായി. പിറന്ന നാടിനോടുള്ള സ്‌നേഹം ഇപ്പോഴും മനസ്സിലുണ്ട് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആണ് ഇഷ്ടം.

42 വർഷം മലേഷ്യയിൽ ആരുടേയും മുമ്പിൽ ആളായിട്ടില്ല . ഇനി ആളാവുകയും ഇല്ല. എല്ലാം ചിട്ടയായി ചെയ്യണം എന്നേയുള്ളൂ. ജഗതി ശ്രീകുമാർ, തിക്കുറിശി , ജയറാം, പാർവതി തുടങ്ങി ഒട്ടേറെ പേരെ സൽക്കരിച്ചിട്ടുണ്ട് . എല്ലാ ആദരങ്ങൾക്കും നന്ദി. പ്രിയ ചാക്കോച്ചായൻ പറഞ്ഞവസാനിപ്പിച്ചു. വാറനിലുള്ള അരോമ റസ്റ്റോറന്റിൽ ഫൈനാർട്സ് മലയാളത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന തന്റെ 90ാമത് ജന്മദിനം ആഘോഷ ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു പി ടി ചാക്കോ (മലേഷ്യ).

ന്യൂജേഴ്സിയിലെ തന്റെ സമൂഹത്തിന്റെ മുന്നിൽ പ്രഗൽഭരായവർ പങ്കെടുത്തു .ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന തോമസ് പറഞ്ഞു ചാക്കോച്ചായനു കിട്ടിയിരിക്കുന്നത് ദൈവീകദാനം. സ്വന്തം ജീവിതം കലയ്ക്ക് വേണ്ടി മാറ്റിവെച്ചു. സഹധർമ്മിണിയിലൂടെ സഹായവും സഹവർത്തിത്വവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ, ആയുരാരോഗ്യ സമ്പൽസമൃദ്ധിയും.

ഹോമയുടെ പ്രസിഡന്റ് ആയിരുന്ന അനിയൻ ജോർജിനും ചാക്കോച്ചനെപ്പറ്റി സംസാരിക്കുമ്പോൾ നാവേറെ. ഫൈൻ ആർട്സിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന അനിയൻ പറഞ്ഞു ഞാൻ ധൂർത്തു പുത്രനെ പോലെ തിരിച്ചു വരുന്നു. വളരെ കർക്കശക്കാരനായ ചാക്കോച്ചൻ ഒരു പച്ചയായ മനുഷ്യൻ, സമയം പാലിക്കുന്നതിൽ വളരെ കൃത്യത.

മിത്രാസ് രാജൻ പറഞ്ഞു, മിത്രാസിന്റെ വളർച്ചക്ക് കാരണം ചാക്കോച്ചന്റെ മികവുറ്റ കഴിവുകൊണ്ട് മാത്രം. 2015 ൽ ചാക്കോച്ചനെ ഓർണർ ചെയ്തു. ചാക്കോച്ചന്റെ സന്തത സഹചാരിയായ ജോസ് കാഞ്ഞിരപ്പള്ളിക്കും പറയാനേറെ. അഭിനന്ദനങ്ങളും ആശീർവാദവും വാചാലത ഒന്നുമില്ലാതെ നേരുന്നു. ആദ്യമായി കാണുന്നത് 1996 ൽ കാഞ്ചിന്റെ ജെ.എം രാജുവിനെ ഗാനമേളയിൽ നൂറാം ജന്മദിനം ആഘോഷിക്കുവാൻ പത്തുവർഷം കഴിഞ്ഞ് വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫൈൻ ആർട്സിന്റെ മുൻ പ്രസിഡന്റ് കൂടിയായ ഉണ്ണികൃഷ്ണൻ നായർക്കും പറയാനേറെ. തൊണ്ണൂറാം ജന്മദിനത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു. സകലകലാവല്ലഭൻ ആയ ചാക്കോച്ചന് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു .

ഫൈൻ ആർട്സ് മലയാളം ഒക്ടോബർ 18ന് അവതരിപ്പിക്കുന്ന 'നിഴലാട്ടം' നാടകത്തിന്റെ വി.വി.ഐ.പി പാസ് എടുത്ത് സംഘടനയെ പ്രോത്സാഹിപ്പിക്കുന്ന ദിലീപ് വർഗീസ് ചാക്കോച്ചന് ചെക്ക് കൈമാറുകയും ചെയ്തു. ഫൈൻ ആർട്സ് മലയാളം സെക്രട്ടറി ടീനോ തോമസ് ഗാനമാലപിച്ചു.

പ്രസിഡന്റ് ജോൺ (ക്രിസ്റ്റി) സഖറിയയും ടീനോ തോമസും ചേർന്ന് മെമന്റോ കൈമാറി. ട്രഷറർ എഡിസൺ എബ്രഹാം എടുത്തു കൊടുത്ത പൊന്നാട ജോസ് കാഞ്ഞിരപ്പള്ളിയും ഷൈനി എബ്രഹാമും ചേർന്ന് ചാക്കോച്ചനെ അണിയിച്ചു. തുടർന്ന് എഡിസൺ എബ്രഹാം അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി.

പിന്നീട് പി ടി ചാക്കോ (മലേഷ്യ)യുടെ മറുപടി പ്രസംഗവും കേക്ക് മുറിക്കൽ ചടങ്ങും നടന്നു. പ്രസിഡന്റിന്റെ നന്ദി പ്രകാശന ചടങ്ങിൽ കഴിഞ്ഞ 25 വർഷങ്ങളായി ചാക്കോച്ചനെ അടുത്തറിയാവുന്ന ജോൺ (ക്രിസ്റ്റി) സഖറിയാ എല്ലാ ആർട്ടിസ്റ്റുകളുടെയും ആദരവ് ഒരിക്കൽ കൂടി ഏറ്റുപറഞ്ഞു. സഹധർമ്മിണി ആയ സജിനി സഖറിയായും ഫൈനാൻ ആർട്സിലൂടെ മലയാള സിനിമയിലേക്കും സീരിയലുകളിലേക്കും ഉള്ള എൻട്രി ഒരുക്കിയത് നന്ദി പറയുകയും ചെയ്തു.

അരോമ റസ്റ്റോറന്റ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ആസ്വദിച്ചാണ് ഫൈനാർട്സ് അംഗങ്ങൾ മടങ്ങിയത്. ലോക മനസാക്ഷിയെ ഞെട്ടിച്ച 9/11 ദുരന്തം കഴിഞ്ഞു 21 വർഷവും ആറു ദിവസവും കഴിഞ്ഞു പോയതും ഫൈനാർട്സ് മലയാളത്തിന്റെ എല്ലാമെല്ലാമായിരുന്ന ജോസ് കുറ്റോലമത്തിനും അശ്രുപൂജകൾ അർപ്പിച്ച ശേഷമാണ് യോഗം തുടങ്ങിയത്.

കൊച്ചിൻ ഷാജി (എഡ്വേഡ്)ജോസ് കുട്ടി വലിയങ്കുൽ ,റോയി മാത്യു/ റീനാ മാത്യു, ജിജി എബ്രഹാം/ ബെന്നി എബ്രഹാം, റെജി കൊച്ചുമ്മൻ/ റെനി കൊച്ചുമ്മൻ ജോർജുംമുണ്ടൻചിറ, സണ്ണി റാന്നി ,വത്സല ഉണ്ണികൃഷ്ണൻ കുഞ്ഞുമോൾ വർഗീസ് , ഡെയ്സി തോമസ് , കുര്യൻ (ബേബി) വലിയ കല്ലുങ്കൽ, മിത്രാസ് ഷിറാസ് , അമ്പിളി ജെറി മോളി ചാക്കോ , ഇന്ദിരാ തുമ്പയിൽ ടെസി എഡിസൺ തുടങ്ങിയ ഒട്ടേറെ പേർ പങ്കെടുത്തു. ജോർജ് തുമ്പയിൽ ആയിരുന്നു എം സിയും യോഗനടപടികൾ നിയന്ത്രിച്ചതും.

നാടകങ്ങളെ ഹൃദയത്തോട് ചേർത്തുവച്ച് സൂക്ഷിക്കുന്ന പ്രിയ ചാക്കോച്ചനോടുള്ള നവതി സമ്മാനമായി ഈ കൂടിച്ചേരൽ . ചാക്കോച്ചനെ തൊട്ടറിഞ്ഞു കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന കാലം മായ്ക്കാത്ത ഓർമ്മകളുടെ അക്ഷര രാവായി ഈ സംഗമം കലകളായും കലാപ്രസ്ഥാനങ്ങളായും കൊട്ടി പൊക്കിയ ഒരു ജീവിതത്തിന്റെ സമ്പൂർണ്ണമായ ആവിഷ്‌കാരം കൂടിയായി ഈ ഓർമ്മകൾ.

തലനരച്ചെങ്കിലും ഇനിയും നരച്ചിട്ടില്ലാത്ത ചാക്കോച്ചന്റെ മനസ്സ് ഒരിക്കലും ജരാനരകൾക്ക് കീഴടങ്ങാതെ പുതിയ ഊഴങ്ങൾ തേടി തൊണ്ണൂറുകൾക്ക് മുന്നിലും ആശുപത്രി വാസങ്ങൾക്കിടയിലും ആ മനസ്സിനെ ഉൾക്കൊള്ളുന്ന ശരീരം 91 ലേക്ക് കടക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PT CHACKO, NAVATHI, BIRTHDAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.