SignIn
Kerala Kaumudi Online
Friday, 26 April 2024 1.03 PM IST

വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം

lap

കൊച്ചി : കൊച്ചി കോർപ്പറേഷനിലെ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ലാപ്‌ടോപ് വിതരണം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ പതിനൊന്ന് വിദ്യാർത്ഥികൾക്കാണ് അഞ്ചു വർഷ വാറന്റിയുള്ള ലാപ്‌ടോപ് കൈമാറിയത്. ബിരുദം മുതലുള്ള ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് നൽകുന്നത്. ഇനിയും ലാപ്‌ടോപ്പ് ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് മേയർ അറിയിച്ചു. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.റെനീഷ്, കൗൺസിലർ സി.എ.ഷക്കീർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ്, ഊരുമൂപ്പൻ കെ.കെ. മോഹനൻ, കൗൺസിൽ സെക്രട്ടറി സിനിമോൾ.എസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LAPTOP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.