കോന്നി: കലഞ്ഞൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എസ്. പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ വനപഠനയാത്ര സംഘടിപ്പിച്ചു. ശെന്തുരിണി വന്യജീവി സങ്കേതത്തിനു കീഴിലുള്ള കട്ടിളംപാറ വനത്തിലേക്കാണ് കുട്ടികൾ യാത്ര ചെയ്തത്.ചെങ്കുറിഞ്ഞി മരത്തിന്റെ പേരിൽ സ്ഥാപിതമായ വന്യജീവി സങ്കേതത്തിന്റെ വശ്യതയും സൗന്ദര്യവും ആസ്വദിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പാർവതി, അദ്ധ്യാപകരായ സിബി ചാക്കോ, ശ്രീവിദ്യ. ഡ്രിൽ ഇൻസ്ട്രക്ടർമാരായ സുമേഷ് ,ജയശ്രീ എന്നിവർ നേതൃത്വം നൽകി..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |