SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.01 PM IST

പ്രണയ സാഫല്യം, ഒപ്പം വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനവും, ഈ നക്ഷത്രക്കാർക്ക് വിചാരിച്ച എല്ലാകാര്യങ്ങളും നടക്കും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്തംബർ 23 - 1198 കന്നി 7 വെള്ളിയാഴ്ച . പുലർച്ചെ 2 മണി 2 മിനിറ്റ് 47 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )

അശ്വതി: ബാങ്കുകളിൽ‍ നിന്നും ധനലാഭം ഉണ്ടാകും. സർക്കാരിൽ നിന്നും അനുകൂല തീരുമാനം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

ഭരണി: ജീവിതരീതിയിൽ മാറ്റങ്ങൾ വരും, ഗൗരവകരമായ വിഷയങ്ങളിൽ അലസത കാണിക്കരുത്, ഇഷ്ടജന സഹവാസമുണ്ടാകും.

കാർത്തിക: രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരങ്ങളിൽ വിജയം വരിക്കും.

രോഹിണി: സ്വർണാഭരണത്തിന്റെയും, പണത്തിന്റെയും നഷ്ടം വരാതെ സൂക്ഷിക്കണം, മുടങ്ങിക്കിടന്ന മംഗള കർമ്മങ്ങൾ നടക്കും.

മകയിരം:ഭൂമിയുടെ ക്രയവിക്രയം നടക്കും, കുടുംബ പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാകും.

തിരുവാതിര: പൂർവിക ധനം ലഭിക്കും, ഇഷ്ടജന പ്രീതി ലഭിക്കും, ആരോഗ്യം, ആയുസ് എന്നിവയിൽ പ്രത്യേക ശ്രദ്ധവേണം.

പുണർതം: ആഡംബര വസ്തുകൾ ലഭിക്കും, പൊലിസ് വകുപ്പിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലം.

പൂയം: രോഗങ്ങളിൽ‍ നിന്നും മോചനം ഉണ്ടാകും, യാത്രകൾ വഴി നേട്ടം, ഇഷ്ടജനത്തെക്കൊണ്ട് ഗുണ ഫലങ്ങൾ.

ആയില്യം: ധന ഇടപാടിൽ നേട്ടം, ജീവിത വിജയത്തിന് അടിത്തറ ഉണ്ടാകും, ഇഷ്ടസ്ഥാനത്തേക്ക് സ്ഥലം മാറ്റം ഉണ്ടാകും.

മകം: ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, കർമ്മരംഗത്ത് മേൽകോയ്മ ഉണ്ടാകും, ബിസിനസിൽ നേട്ടം.

പൂരം: വീട്, വാഹനം, സന്താനം എന്നിവ ലഭിക്കും,സാമ്പത്തിക ഇടപാടിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം.

ഉത്രം: ആധാരത്തിൽ ഒപ്പ് വയ്ക്കുമ്പോൾ സൂക്ഷമത വേണം, ജലം,അഗ്‌നി, ലഹരി പദാർത്ഥങ്ങൾ എന്നിവയിൽ കരുതൽ വേണം.

അത്തം: വിവാഹ കാര്യത്തിൽ തീരുമാനമാകും, ധനം, സൽകീർത്തി എന്നിവയുണ്ടാവും, പ്രയത്‌നഫലകുറവനുഭവം.

ചിത്തിര:ജോലിമാറ്റം സംഭവിക്കും,കലാകായിക രംഗത്തുള്ളവർക്ക് കാലം അനുകൂലം,ദുരിതത്തിൽ നിന്നും മോചനം.

ചോതി : പഠനകാര്യത്തിലും, പ്രേമ ബന്ധത്തിലും പ്രത്യേക ശ്രദ്ധ വേണം,ദേഹ ദുരിതമുണ്ടാകാൻ സാദ്ധ്യത.

വിശാഖം: മാതാവിന്റെയും പിതാവിന്റെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം,കുടുംബത്തിൽ ശാന്തിയും സമാധാനവും.

അനിഴം: സർവാരണലാഭ ഐശ്വര്യങ്ങളും സുഖാനുഭവങ്ങളും ലഭിക്കും,ഇഷ്ട ജനങ്ങളിൽ നിന്നും സഹകരണം ലഭിക്കും. പ്രശസ്തരുമായി ഇടപഴകാൻ അവസരം ലഭിക്കും.

കേട്ട: ആത്മീയകാര്യങ്ങളിൽ പ്രത്യേക താത്പര്യം ഉണ്ടാകും. സീരിയൽ, സിനിമ, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലം.

മൂലം: സന്തോഷകരമായ ദാമ്പത്യജീവിതം നിങ്ങളുടെ പ്രവൃത്തി ദോഷം കാരണം നഷ്ടപ്പെടുത്തരുത്,ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യേണ്ടി വരും.

പൂരാടം: വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും.പ്രണയസാഫല്യം, വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യം.

ഉത്രാടം: മന:ശാന്തിയില്ലായ്മ, ധനപരമായ പ്രതിസന്ധികൾ, വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ദൈവീക കർമ്മങ്ങൾ ചെയ്യുക.

തിരുവോണം: ഇഷ്ട ജനങ്ങൾ മൂലം ഗുണാനുഭവം, സ്ഥാനചലനം,സഹോദര സ്ഥാനീയരിൽ നിന്നും പ്രതികൂല നിലപാടുണ്ടാകും.

അവിട്ടം: പരിഹരിക്കപ്പെടാതിരിക്കുന്ന പ്രശ്‌നങ്ങൾ ദൈവ കൃപയാൽ പരിഹിക്കപ്പെടും,തൊഴിൽ മാറ്റത്തിന് സാദ്ധ്യത.

ചതയം: വാഗ്വാദങ്ങളിൽ ഇടപെട്ട് പ്രശ്നങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം,ശത്രുക്കളുമായിട്ടുള്ള വിയോജിപ്പ് കുറയും.

പൂരുരുട്ടാതി: ഉയർന്ന സ്ഥാന ലബ്ദി,അഭിനയ സാദ്ധ്യത, കുടുംബ സൗഖ്യം വർദ്ധിക്കും,പുരസ്കാരങ്ങൾ ലഭിക്കും.

ഉത്രട്ടാതി: സാമ്പത്തികമായും തൊഴിൽ പരമായും കാലം അനുകൂലമല്ല. ആരോഗ്യ നിലയിൽ ചില മാറ്റങ്ങളുണ്ടാകും.

രേവതി: വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമല്ല. മാതൃ തുല്യരായവരിൽ നിന്നും സഹായം ലഭിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTROLOGY-YOURS-TOMORROW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.