കൊച്ചി: നിസാര പരാതികളിൽ പോലും അന്വേഷണം നടത്താതെ ബസ് ഉടമകൾക്കും ജീവനക്കാർക്കുമെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് എടുത്ത് പീഡിപ്പിക്കുകയാണെന്ന് ജില്ലാ ബസ് ഉടമ- തൊഴിലാളി സംയുക്തസമിതി ആരോപിച്ചു. ആര് പരാതി കൊടുത്താലും നടപടി എടുക്കുമെന്നതാണ് പൊലീസിന്റെ രീതി. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ പാലാരിവട്ടത്ത് ചേർന്ന സംയുക്തസമിതി അടിയന്തരയോഗം തീരുമാനിച്ചു. അതോടൊപ്പം ബസ് ഉടമകൾക്കും തൊഴിലാളികൾക്കുമായി ബോധവത്കരണ ക്ലാസ് നടത്താനും യോഗം തീരുമാനിച്ചു. തൊഴിലാളി സംഘടനാ നേതാക്കളായ ഷണ്മുഖദാസ്, ജോയി ജോസഫ് , ജോളി പവ്വത്തിൽ , പ്രഭാകരൻ, വിജയകുമാർ, ബസ് ഉടമകളെ പ്രതിനിധീകരിച്ച് നെൽസൺ മാത്യു, കെ.ബി. സുനീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |