കാഞ്ഞങ്ങാട്: പെരിയ ഗവ. പോളിടെക്നിക്ക് കോളേജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മാത്തമാറ്റിക്സ്, ഫിസിക്സ് വിഭാഗങ്ങൾക്ക് സപ്തംബർ 28 നും കെമിസ്ട്രി വിഭാഗത്തിന് സപ്തംബർ 30 നും കൂടിക്കാഴ്ച നടക്കും. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ നിശ്ചിത ദിവസങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പായി മുഴുവൻ അക്കാദമിക്ക് സർട്ടിഫിക്കറ്റുകളുടെയും പരിചയ സമ്പന്നതയുടെയും അസ്സലും അവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം പെരിയയിലുളള പോളിടെക്നിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 04672234020, 9995681711.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |