കോഴിക്കോട്: ബീവറേജസ് അവധി ദിവസങ്ങളിൽ ആവശ്യക്കാർക്ക് സിന്തറ്റിക് മയക്കുമരുന്ന് വസ്തുക്കൾ എത്തിച്ചുനൽകുന്ന സംഘത്തിൽപെട്ട യുവാവ് പിടിയിൽ.
ദാവൂദ് ഭായ് കപ്പാസി റോഡിൽ വെച്ച് പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദിനെയാണ് ടൗൺ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.50ഗ്രാം എം.ഡി.എം.എയും ഇയാളിൽ നിന്ന് പിടികൂടി.ഗ്രാമിന് മൂവായിരം രൂപ ഈടാക്കിയാണ് എം.ഡി.എം.എ വിൽപ്പനയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
അവധി ദിവസങ്ങളിൽ നഗരങ്ങളിൽ തമ്പടിച്ചാണ് ലഹരി വിൽപ്പന. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചാൽ പൊലീസിനും അദ്ധ്യാപകർക്കും പെട്ടെന്ന് അറിയാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചാണ് ഇവർ വിദ്യാർത്ഥികളെ കെണിയിൽപെടുത്തുന്നത്. പുറക്കാട്ടിരിയിൽ ലഹരി മാഫിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ടൗൺ അസി.കമ്മിഷണർ പി.ബിജുരാജും സംഘവും നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. പോലീസ് പെൺകുട്ടിയെ ലഹരി മാഫിയയുടെ പിടിയിൽ നിന്നും പെട്ടെന്നുതന്നെ മോചിപ്പിച്ചിരുന്നു.സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഓ കെ.ടി. ബിനിൽകുമാർ , സി.പി.ഓ ടി.പി. ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |