തിരുവനന്തപുരം: സംസ്ഥാനത്തിന് വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാകണമെന്ന് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ പറഞ്ഞു. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) വിഴിഞ്ഞം തുറമുഖം സാദ്ധ്യതകളും ആശങ്കകളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ ജനറൽസെക്രട്ടറി എ.ജെ സുക്കാർണോ വിഷയം അവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് മനോജ്, ഓട്ടോ ടാക്സി യൂണിയൻ നേതാവ് വിനായകൻ നായർ, മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് കെന്നഡി, ഡി.ജയൻ, പുന്നാപുരം മോഹൻ, മുബാറക്ക് ഷാ, സമീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |