SignIn
Kerala Kaumudi Online
Saturday, 27 April 2024 6.02 AM IST

വാക്സിനേഷന്റെ പേരിൽ തട്ടിപ്പ് ജാഗ്രത വേണമെന്ന് വെറ്ററിനറി അസോ.

dog-

കൊല്ലം : തെരുവുനായ്ക്കളുടെ പ്രശ്ന പരിഹാരത്തിന് സർക്കാർ കർമ്മപദ്ധതികൾ തയ്യാറാക്കി വരുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആദ്യപടിയായി വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ നടന്നുവരുന്നു. ഇത്തരത്തിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷനായി കർമ്മപദ്ധതി സർക്കാർ തലത്തിൽ പുരോഗമിക്കുന്നതിനിടെ ചില വ്യക്തികൾ സാമ്പത്തിക തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും അവരുടെ വലയിൽ വീഴരുതെന്ന നിർദ്ദേശവുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കൊല്ലം യൂണിറ്റ് രംഗത്ത്. അക്കൗണ്ടിലേയ്ക്ക് പണം അയക്കുന്നതിന് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഗൂഗിൾ പേ നമ്പർ എന്നിവ സഹിതം പോസ്റ്ററുകളും പ്രചരിപ്പിച്ചു വരുന്നു. ഇത്തരത്തിൽ സർക്കാരിന്റെ അനുമതിയില്ലാതെ, സാങ്കേതിക വശങ്ങൾ പാലിക്കാതെ, വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കാതെ, കോൾഡ് ചെയിൻ മെയിന്റനൻസ് ചെയ്യാതെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.