SignIn
Kerala Kaumudi Online
Friday, 26 April 2024 3.53 PM IST

വിദ്യാർത്ഥികൾക്ക് സാഹിത്യ മത്സരം

തിരുവനന്തപുരം: ഉളളൂർ സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുളള മഹാകവി ഉളളൂർ സ്‌മാരക അവാർഡിന്റെ ഭാഗമായി സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാഹിത്യമത്സരം സംഘടിപ്പിക്കും.കഥ,കവിത,ലേഖനം എന്നീ വിഭാഗങ്ങളിലായി ഹൈസ്‌കൂൾ-ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. 'നവകേരള നിർമ്മിതിയും സഹകരണ മേഖലയും' എന്നതാണ് ലേഖനത്തിന്റെ വിഷയം.കഥയ്‌ക്കും കവിതയ്‌ക്കും പ്രത്യേകം വിഷയമില്ല.വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.സൃഷ്‌ടികൾ സ്ഥാപനമേധാവിയുടെ സാക്ഷിപത്രത്തോടെ ഒക്‌ടോബർ 10നകം സെക്രട്ടറി,ഉളളൂർ സർവീസ് സഹകരണ ബാങ്ക്,പോങ്ങുംമൂട്,മെഡിക്കൽ കോളേജ് പി.ഒ,തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണെന്ന് സെക്രട്ടറി ഇൻ ചാർജ് ലക്കിമോൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.