SignIn
Kerala Kaumudi Online
Saturday, 27 April 2024 12.27 AM IST

ഫോട്ടോഗ്രഫി മത്സരം

കൽപ്പറ്റ:ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ 'വയനാടൻ കാഴ്ച്ചകൾ' എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വയനാടിന്റെ സംസ്‌കാരം, പൈതൃകം, ജീവിതരീതി, പ്രകൃതി, ഭക്ഷണം, വിനോദ സഞ്ചാരം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫോട്ടോകളാണ് അയക്കേണ്ടത്. വിജയികൾക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5,000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും ലഭിക്കും. കൂടാതെ ഏഴു പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. പ്രൊഫഷണൽ കാമറയിൽ എടുത്ത ചിത്രങ്ങളായിരിക്കണം മത്സരത്തിനയക്കേണ്ടത്. 18X12 സൈസ് ഫോട്ടോ 300 ഡി.പി.ഐ റസല്യൂഷൻ ഉണ്ടായിരിക്കണം. ഒരാൾക്ക് മൂന്ന് ചിത്രങ്ങൾ അയക്കാം. എൻട്രികൾ ഒക്ടോബർ 10 നകം dtpcphotos@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കണം. ഫോൺ: 9656500363, 8848021602.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.