SignIn
Kerala Kaumudi Online
Monday, 07 July 2025 12.39 AM IST

എതിരാളികൾക്കിടയിൽ ഇതുപോലൊരു അടുപ്പം തോന്നുമെന്ന് ആരറിഞ്ഞു; കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച കായിക ചിത്രമെന്ന് കൊഹ്‌ലി

Increase Font Size Decrease Font Size Print Page
kohli

രണ്ട് ദശാബ്ദത്തിലേറെ നീണ്ടുനിന്ന ടെന്നീസ് കരിയറിൽ നിന്ന് വിരമിച്ച് റോജർ ഫെഡറർ. സ്‌പെയിൻ ഇതിഹാസം റാഫേൽ നദാലിനൊപ്പമായിരുന്നു അവസാന മത്സരം. അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ - ജാക്ക് സോക്ക് സഖ്യമാണ് ഫെഡറൽ - നദാൽ സഖ്യത്തെ പരാജയപ്പെടുത്തിയത്.


അവസാന മത്സരത്തിന് ശേഷം കണ്ണീർവാർത്തുകൊണ്ടിരിക്കുന്ന ഫെഡററുടെയും അദ്ദേഹത്തെ നോക്കി കണ്ണീരടക്കാൻ പാടുപെടുന്ന നദാലിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഹൃദയസ്‌പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിരാട് കൊഹ്‌ലി.

'എതിരാളികൾക്കിടയിൽ ഇതുപോലെ വൈകാരികമായ അടുപ്പം തോന്നുമെന്ന് ആരറിഞ്ഞു. അതാണ് കായിക മേഖലയുടെ സൗന്ദര്യം. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച കായിക ചിത്രമാണിത്. നിങ്ങളുടെ കൂട്ടാളികൾ നിങ്ങൾക്കായി കരയുമ്പോൾ, ദൈവം നൽകിയ കഴിവ് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനായത് എന്തുകൊണ്ടാണെന്ന് നിങ്ങൾ തിരിച്ചറിയും. ഈ രണ്ടുപേരോടും ബഹുമാനം മാത്രം.'- എന്നാണ് റോജർ ഫെഡററെയും റാഫേൽ നദാലിനെയും ടാഗ് ചെയ്തുകൊണ്ട് വിരാട് കൊഹ്‌ലി കുറിച്ചത്.

TAGS: NEWS 360, SPORTS, VIRAT KOHLI, FB POST, ROGER FEDERER, RAFA NADAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.