മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളുടെ സമയമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതവിദ്യാഭ്യാസം വേണ്ടെന്ന് വയ്ക്കാൻ വിശ്വാസികൾക്കാവില്ല. സമയമാറ്റം പെട്ടെന്ന് നടപ്പാക്കാനാവുന്നതല്ല. എല്ലാ കാര്യത്തിലും അഭിപ്രായ സമന്വയം ഉണ്ടാവണം. സർക്കാരിന്റെ തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. ആലോചനയില്ലാതെ എടുത്തുചാടി പരിഷ്കരണത്തിന് തുനിഞ്ഞാൽ ദോഷം ചെയ്യും. ആയിരക്കണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സമസ്ത അടക്കമുളള സംഘടനകൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. ഇടതുപക്ഷ സംഘടനകൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പല അഭിപ്രായങ്ങളുമുണ്ടാവാം. മതപഠനം തന്നെ ആവശ്യമില്ലെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ ഇവരുടെ അഭിപ്രായം അനുസരിച്ച് മാത്രം പോവാൻ പറ്റില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |