SignIn
Kerala Kaumudi Online
Friday, 26 April 2024 4.58 PM IST

വിമാനത്തിലെ ഈ യാത്ര ഒരിക്കലും മറക്കില്ല, യാത്രികരെല്ലാം മടങ്ങിയത്  കൈ നിറയെ സമ്മാനങ്ങളും സന്തോഷവുമായി

southwest-airlines

വിമാനത്തിലെ യാത്രകൾ വിവിധ അനുഭവങ്ങളാവും സമ്മാനിക്കുന്നത്. പ്രത്യേകിച്ച് വിമാനത്തിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാവുന്ന ഇടപെടലുകൾ ആ വിമാനകമ്പനിയോടുള്ള നമ്മുടെ ഇഷ്ടം വർദ്ധിപ്പിക്കുന്നതിനു കാരണമാവും. ഇത്തരത്തിൽ അമേരിക്കയിലെ ഒരു വിമാനകമ്പനി തങ്ങളുടെ യാത്രക്കാർക്കെല്ലാം സൗജന്യമായി ഒരു സംഗീതോപകരണമാണ് നൽകിയത്. ആറുമണിക്കൂർ നീണ്ട വിമാനയാത്രയിൽ സംഗീത ഉപകരണം എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചും പഠിപ്പിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് യാത്രികർക്ക് ഇതിലൂടെയുണ്ടായത്.

ഹവായിയിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈനിന്റെ യാത്രയിലാണ് ഗിറ്റാറിനോട് സാമ്യമുള്ള യുകുലേലെ എന്ന സംഗീത ഉപകരണം വിമാന കമ്പനി എല്ലാ യാത്രികർക്കും നൽകിയത്. ഇതിന് പുറമേ യാത്രികരെ സൗജന്യമായി ഈ ഉപകരണം പ്‌ളേ ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. ആറ് മണിക്കൂർ വിമാനയാത്ര കഴിഞ്ഞപ്പോൾ നിരവധി പേരാണ് യുകുലേലെയിൽ കൈവിരുത് തെളിയിച്ചത്. എല്ലാ യാത്രികരും യുകുലേലിലെ ട്യൂണുകൾ വേഗത്തിൽ പഠിച്ചെടുത്തു. വിമാനത്തിൽ പ്രവേശിച്ചവർക്കെല്ലാം സംഗീത ഉപകരണം ലഭിച്ചപ്പോൾ ആദ്യം ആശ്ചര്യകരമായിരുന്നു. പഠിച്ചെടുത്ത ശേഷം ഈ ഉപകരണം തങ്ങൾക്ക് കൊണ്ടുപോകാൻ കഴിയുമോ എന്ന സംശയമായി ഇവർക്ക്. സംഗീത ഉപകരണം സുരക്ഷിതമായി കൊണ്ടുപോകുന്നതിനായുള്ള കേയ്സും ഇതിനൊപ്പം കമ്പനി യാത്രികർക്ക് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOUTHWEST, AIRLINES, PLAY, GITAR, GIFT, FREE GIFT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.