തിരുവനന്തപുരം: വൈദ്യുത മീറ്റർ റീഡിംഗ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ മാസാമാസം നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്ന് കൺസ്യൂമർ വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള സീറ്റ് സംവരണം അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ വി.എം. ചന്ദുക്കുട്ടി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽസെക്രട്ടറി സി.കരുണാകരൻ നായർ, തോന്നയ്‌ക്കൽ റഷീദ്, കടക്കുളം രാധാകൃഷ്ണൻ നായർ, വിഴിഞ്ഞം ഹനീഫ്, കെ.രതീഷ്, വിജയൻ മുരുക്കുംപുഴ, സുരേന്ദ്രസ്വാമി, ഷൗക്കത്ത് ബിനാൻസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |