അഗളി: പുതൂരിലെ ഗവ. ട്രൈബൽ എച്ച്.എസ്.എസിലെ എസ്.പി.സി ത്രിദിന ക്യാമ്പ് ചിരാതിന്റെ ഉദ്ഘാടനം എസ്.പി.സി എ.ഡി.എൻ.ഒ സതീന്ദ്രൻ നിർവഹിച്ചു. ക്യാമ്പിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഉത്പന്ന നിർമ്മാണത്തിനുള്ള പരിശീലനം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ നൽകി. പരിശീലനത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പി.വി. ജയപ്രകാശ് നിർവഹിച്ചു.
പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീർ, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.കെ. സജീവ്, സി.പി.ഒ ബൈജു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബീന, കാളി മുത്തു, കെ. സിന്ധു, കെ. സമിന എന്നിവർ പങ്കെടുത്തു.
പുതൂർ ഗവ. ട്രൈബൽ എച്ച്.എസ്.എസിൽ എസ്.പി.സി ത്രിദിന ക്യാമ്പ് ചിരാതിന്റെ ഉദ്ഘാടനം എസ്.പി.സി എ.ഡി.എൻ.ഒ സതീന്ദ്രൻ നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |