ന്യൂഡൽഹി: കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കുളള രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ പുരോഗമിക്കുകയാണ്. ഇതിനിടെ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ട് വിജയിച്ചാൽ രാജസ്ഥാനിലെ മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധിയുണ്ട്. ഈ പ്രശ്നത്തെ ആയുധമാക്കുകയാണ് ബിജെപി.
ബിജെപി നേതാവായ ഭൂപേന്ദെർ യാദവ് 'ദയവ് ചെയ്ത് ആദ്യം ഇവരെ ഒന്നിപ്പിക്കൂ' എന്ന കുറിപ്പോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനുമൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം പങ്കുവച്ച് രാഹുലിന് നേരെ പരിഹാസം ഉയർത്തിയിരിക്കുകയാണ്. ബിജെപി നേതാവും ജോധ്പൂർ എം.പിയുമായ ഗജേന്ദ്ര സിംഗ് ശെഖാവത്തും രാജസ്ഥാനിലെ കോൺഗ്രസിലെ തമ്മിലടിയിൽ സർക്കാരിനെ പരിഹസിച്ചു.
അശോക് ഗെലോട്ടിനെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധികുടുംബമടക്കം കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തി കാട്ടിയതോടെ ജി-23 സഖ്യം ശശി തരൂരിനെ മത്സര രംഗത്തിറക്കിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് ഉളളതിനാൽ വിജയിച്ചാൽ ഗെലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. പകരം രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ ഹൈക്കമാന്റ് പിൻതുണയ്ക്കുന്ന സൂചന വന്നതോടെ ഗെലോട്ട് പക്ഷം എതിർപ്പുമായി രംഗത്ത് വന്നു. ഒന്നുകിൽ ഗെലോട്ടിനെ മുഖ്യമന്ത്രിയാകാൻ അനുവദിക്കണം അല്ലെങ്കിൽ ഗെലോട്ട് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കണം എന്നതാണ് ഈ പക്ഷത്തിന്റെ ആവശ്യം. ദേശീയനേതൃത്വത്തോട് ഇവർ രാജി ഭീഷണിയും മുഴക്കിയിട്ടുണ്ട്. 90ലധികം എംഎൽഎമാർ ഗെലോട്ട് പക്ഷത്താണ്.
നിയമസഭാ സ്പീക്കർ സി.പി ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അശോക് ഗെലോട്ടിന്റെ താൽപര്യം. 2020ൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സച്ചിൻ പൈലറ്റിന്റെ വിമത നീക്കം മറക്കാൻ ഗെലോട്ട് പക്ഷം തയ്യാറല്ല.
कृपया पहले इन्हें जोड़ लो 🙏 pic.twitter.com/UZ84sCTgpA
— Bhupender Yadav (@byadavbjp) September 25, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |