കൊച്ചി: ലോക റാബീസ് ദിനമായ നാളെ പനമ്പിള്ളി നഗറിലെ കൊച്ചിൻ പെറ്റ് ഹോസ്പിറ്റലിൽ സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാമ്പ്. ഹ്യൂമാനിറ്റി ഫോർ അനിമൽസ്, അനിമൽ റെസ്ക്യൂ കൊച്ചി എന്നീ മൃഗക്ഷേമ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ്. ഓമന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കാനുള്ള സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ നൽകുമെന്ന് കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ. സൂരജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |