ഏറ്റുമാനൂർ. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ അമ്മഞ്ചേരി, ഓണംതുരുത്ത്, മനയ്ക്കപാടം ജംഗ്ഷനുകളിൽ സ്ഥാപിച്ച എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10.50 ലക്ഷം രൂപാ വിനിയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആൻസ് വർഗീസ്, അന്നമ്മ മാണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |