SignIn
Kerala Kaumudi Online
Friday, 26 April 2024 6.24 AM IST

വിവാഹമോചനത്തിനെത്തിയവരുടെ ബന്ധുക്കൾ കോടതി പരിസരത്ത് തമ്മിലടിച്ചു

തിരുവനന്തപുരം: വഞ്ചിയൂർ കുടുംബകോടതി പരിസരത്ത് വിവാഹ മോചനത്തിനെത്തിയവരുടെ ബന്ധുക്കൾ തമ്മിലടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പറയുന്നതിനിടെയാണ് കാരോട് സ്വദേശികളായ ദമ്പതികളുടെ ബന്ധുക്കൾ തമ്മിൽ വാക്ക് തർക്കവും തുടർന്ന് തമ്മിൽത്തല്ലുവരെ നടന്നത്. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് വഞ്ചിയൂർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇരുകൂട്ടരെയും സ്റ്രേഷനിലെത്തിച്ചു. അവിടെ വച്ച് പ്രശ്നം പരിഹരിച്ച് ഇവർ മടങ്ങി. ഇരുകൂട്ടരും പരാതിയും നൽകിയില്ല. എന്നാൽ കോടതി പരിസരത്ത് തമ്മിൽത്തല്ലിയ സംഭവത്തിൽ ബന്ധുക്കളും കാരോട് സ്വദേശികളായ ടിന്റു, സുരേഷ് എന്നിവർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. തുടർന്ന് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അടിപിടി കേസാണ് ഇവർക്കതിരെ ചാർജ്ജ് ചെയ്തിട്ടുള്ളതെന്നു പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.