കൊച്ചി: വടുതല ചിന്മയ വിദ്യാലയത്തിന്റെ ഒരുവർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ നാളെ ചിന്മയ മിഷൻ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദ നിർവഹിക്കും. മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദയും ചടങ്ങിൽ പങ്കെടുക്കും.
1971ൽ 35 കുട്ടികളുമായി ആരംഭിച്ച ചിന്മയ വിദ്യാലയ വടുതലയിൽ 5.50 ഏക്കറിൽ എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ 2,200 ലധികം വിദ്യാർത്ഥികളുമായി വളർന്നു.
ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് ആൻഡ് ആർട്സ് അക്കാഡമി, ആധുനിക പരീക്ഷണശാലകൾ, ഡിജിറ്റൽ ക്ലാസ് മുറികൾ, പുതിയ കെട്ടിടം, കളിസ്ഥലം, നവീന ലൈബ്രറി എന്നിവ സജ്ജീകരിക്കുമെന്ന് ചീഫ് സേവക് എ. ഗോപാലകൃഷ്ണൻ, ബോർഡ് ഒഫ് മാനേജ്മെന്റ് പ്രസിഡന്റ് കെ.എസ്. വിജയകുമാർ, പ്രിൻസിപ്പൽ വി. പ്രതിഭ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |