SignIn
Kerala Kaumudi Online
Saturday, 27 April 2024 2.02 AM IST

പ്രാർത്ഥിക്കാൻ ഒരു കാരണം കൂടി! ഇന്ത്യയിൽ വിമാനം പറത്തുന്ന പൈലറ്റുമാരിൽ മൂന്നിൽ രണ്ട് പേരും ഡ്യൂട്ടിക്കിടെ ഉറങ്ങാറുണ്ട്

flight-pilot-

ഇന്ത്യയിൽ മൂന്നിൽ രണ്ട് പൈലറ്റുമാരും പൈലറ്റിന്റെ സീറ്റിൽ മയങ്ങിപ്പോയതായി സമ്മതിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. അന്തർദേശീയ പൈലറ്റുമാർ ഉൾപ്പെട്ട സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിൽ പങ്കെടുത്ത പൈലറ്റുമാരിൽ 66% പേരും വിമാനത്തിന്റെ നിയന്ത്രണത്തിലിരിക്കെ സഹ ക്രൂ അംഗത്തെ അറിയിക്കാതെ ഉറങ്ങിപ്പോയതായി സമ്മതിച്ചു.

പ്രധാനമായും രണ്ട് കാരണങ്ങളാലാണ് പൈലറ്റുമാർ ഡ്യൂട്ടിക്കിടയിൽ ഉറങ്ങുന്നത്. പൈലറ്റുമാരുടെ ക്ഷാമവും, കടുത്ത ഡ്യൂട്ടിയുമാണ് കാരണം. ഇന്ത്യയിൽ പൈലറ്റുമാരുടെ ദൗർലഭ്യം ഏറെ നാളായുണ്ട്. പ്രതിവർഷം 1,500 പുതിയ പൈലറ്റുമാരെ വേണമെങ്കിലും കേവലം 200 മുതൽ 300 വരെ പൈലറ്റുമാർ മാത്രമാണ് കൃത്യമായ പരിശീലനം സിദ്ധിച്ച് എത്തുന്നത്. ഇതിനാൽ തന്നെ പൈലറ്റുമാർ അമിതമായി ജോലി ചെയ്യേണ്ടി വരുന്നു. പൈലറ്റുമാരിൽ 54% പേരും പകൽസമയത്ത് ഉറക്കം വരാറുള്ളവരാണെന്നും പഠനം പറയുന്നു. 1959 നും 2016 നും ഇടയിൽ ലോകമെമ്പാടുമുള്ള വാണിജ്യ വിമാന അപകടങ്ങൾ വ്യക്തമാക്കുന്നത് 48% വലിയ അപകടങ്ങളും സംഭവിക്കുന്നത് പറക്കലിന്റെ അവസാന ഘട്ടത്തിലും ലാൻഡിംഗിലുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FLIGHT, PILOT, SLEEP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.