കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ കെ.എം.ആർ.എൽ അപ്രന്റിസ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ബോർഡ് ഒഫ് അപ്രന്റീസ് ട്രെയിനിംഗിന്റെ ഔദ്യോഗിക സൈറ്റായ boat-srp.com വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 14. 35 തസ്തികകളിലാണ് നിയമനം. തസ്തികകളും ഒഴിവുകളും ഇങ്ങനെ. ആർക്കിടെക്ചറൽ അസിസ്റ്റന്റ് (2), ഇലക്ട്രിക്കൽ എൻജിനിയറിംഗ് (7), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (2), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് (1) സിവിൽ എൻജിനിയറിംഗ്: (14 ), കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്: (2), സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് (2), എച്ച്.ആർ. അഡ്മിൻ (5) എഴുത്തുപരീക്ഷ/കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് കൂടാതെ/അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ്.
കേന്ദ്ര യൂണി.പരീക്ഷാ കൺട്രോളർ
കേന്ദ്രസർവ്വകലാശാലയിൽ കൺട്രോളർ ഒഫ് എക്സാമിനേഷൻസ് തസ്തികയിലേക്ക് ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. പോസ്റ്റൽ അപേക്ഷ ഒക്ടോബർ 31നുള്ളിൽ ലഭിക്കണം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കുറഞ്ഞത് 15 വർഷത്തെ അദ്ധ്യാപന പരിചയമോ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ കുറഞ്ഞത് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമോ വേണം. വിദ്യാഭ്യാസ ഭരണനിർവ്വഹണത്തിൽ പ്രവൃത്തി പരിചയവുമുണ്ടാകണം. ഗവേഷണസ്ഥാപനങ്ങളിലോ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ തത്തുല്യ യോഗ്യതയോ ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ എട്ട് വർഷത്തെ പ്രവൃത്തി പരിചയം ഉൾപ്പെടെ 15 വർഷത്തെ ഭരണപരിചയമോ ഉണ്ടാകണം. വിവരങ്ങൾ www.cukerala.ac.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |