തിരൂരങ്ങാടി: ചെറുമുക്കിൽ പുരയിടത്തിൽ നിന്നുംമുള്ളൻപന്നിയെ പിടികൂടി. ചെറുമുക്ക് പ്രവാസി നഗറിലെ വയലിന് സമീപം ഇന്നലെ രാവിലെയാണ് അരീക്കാട്ട് രായിൻകുട്ടിയുടെ പറമ്പിൽ കുറുക്കൻമാരോട് ഏറ്റുമുട്ടുകയായിരുന്ന മുള്ളൻപന്നി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ആളുകളെ കണ്ടതിനെ തുടർന്ന് കുറുക്കൻമാർ ഓടിരക്ഷപ്പെട്ടു.പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ മുള്ളൻപന്നിയെ പിടികൂടി . പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ യൂണിറ്റ് ട്രോമാ കെയർ വളണ്ടിയർമാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മുള്ളൻപന്നിയെ പിടികൂടിയത്. പിന്നീട് പരപ്പനങ്ങാടിയിലേക്ക് കൊണ്ട് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |