ആലപ്പുഴ: എൻ.സി.പി ജില്ലാ കമ്മിറ്റി ഒാഫീസിൽ വനിതാ നേതാവിനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് ഉൾപ്പെടെ അഞ്ച് എൻ.സി.പി നേതാക്കൾക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റ് കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. ആഗസ്റ്റ് 23ന് എൻ.സി.പി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തെന്നാണ് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആലീസ് ജോസിയുടെ പരാതി. അന്നുതന്നെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാതിരുന്നതിനാലാണ് കോടതിയെ സമീപിച്ചത്. എൻ.സി.പി ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ജോബിൻ പെരുമാൾ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റഷീദ്, രഘുനാഥൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |