SignIn
Kerala Kaumudi Online
Friday, 26 April 2024 12.33 PM IST

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഈ ഗ്രാമത്തിൽ  ആദ്യമായി ഒരാൾക്ക് ഒരു സർക്കാർ ജോലി ലഭിക്കുന്നത് ഇപ്പോഴാണ്, 25കാരന്റെ നേട്ടം ആഘോഷമാക്കി ഗ്രാമവാസികൾ

rakesh-kumar

പട്ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ കത്ര ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന സൊഹാഗ്പൂർ എന്ന ഗ്രാമത്തിന് കഴിഞ്ഞ ദിവസം ഉത്സവച്ഛായയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ആദ്യമായി ഒരാൾക്ക് ഈ ഗ്രാമത്തിൽ സർക്കാർ ജോലി ലഭിച്ചു എന്നതാണ് കാരണം. മധുരപലഹാരങ്ങൾ വിതരണം ചെയ്തും, പാട്ടും, നൃത്തവുമായി ഗ്രാമവാസികൾ ആഘോഷം പൊടിപൊടിച്ചു. രാകേഷ് കുമാർ എന്ന 25കാരനാണ് സൊഹാഗ്പൂരിലെ ആദ്യ സർക്കാർ ഉദ്യോഗസ്ഥൻ. പ്രൈമറി സ്‌കൂളിൽ അദ്ധ്യാപകനായിട്ടാണ് ഇദ്ദേഹത്തിന് ജോലി ലഭിച്ചത്.

കഴിഞ്ഞ 75 വർഷമായി എന്റെ ഗ്രാമത്തിൽ നിന്ന് ആർക്കും സർക്കാർ ജോലി നേടാൻ കഴിഞ്ഞില്ല. ഈ റെക്കാഡ് തകർക്കാൻ ഞാൻ ആഗ്രഹിച്ചു, ജോലി ലഭിച്ച രാകേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് രാകേഷ് ഈ നേട്ടം സ്വന്തമാക്കിയത്. 19 വയസുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ടു. വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനായി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. സർക്കാർ ജോലി നേടുക എന്നതായിരുന്നു തന്റെ ഏക സ്വപ്നമെന്നും രാകേഷ് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT, GOVT JOB, INDIA, RAKESH KUMAR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.