ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം. 25ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ധൗരേഹ്‌രയിൽ നിന്ന് ലക്‌നൗവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്താനും പരിക്കേറ്രവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിർദ്ദേശിച്ചു.