ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ കൃത്രിമ തെളിവ് നിർമ്മിച്ചെന്ന കേസിൽ അറസ്റ്റിലായ മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിന് അഹമ്മദാബാദ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് ജാമ്യം അനുവദിച്ചത്.
കേസ് പരിഗണിക്കുന്ന നവംബർ 15 വരെയാണ് ജാമ്യം. ശ്രീകുമാർ ഇന്ന് ജയിൽ മോചിതനാകുമെന്ന് കരുതുന്നു. ജാമ്യ വ്യവസ്ഥകൾ തീരുമാനിക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സ്ഥിര ജാമ്യത്തിനായി അപേക്ഷ നൽകാനും കോടതി അനുമതി നൽകി.