ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ നടനും നിർമ്മാതാവുമായിരുന്ന കൃഷ്ണയുടെ ആദ്യ ഭാര്യയും സൂപ്പർ താരം മഹേഷ് ബാബുവിന്റെ മാതാവുമായ ഘട്ടമനേനി ഇന്ദിരാ ദേവി (70) അന്തരിച്ചു. അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ ഒമ്പതിന് ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയിൽ പൊതുദർശനത്തിനുവച്ച ശേഷം മഹാപ്രസ്ഥാനിൽ സംസ്കരിച്ചു. സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു. മൂത്ത മകനും നടനും നിർമ്മാതാവുമായിരുന്ന രമേഷ് ബാബു അസുഖത്തെത്തുടർന്ന് ജനുവരിയിലാണ് അന്തരിച്ചത്. പത്മാവതി, മഞ്ജുള, പ്രിയദർശിനി എന്നിവരാണ് മറ്റു മക്കൾ.