കൊച്ചി: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി പഠന ക്ലാസ് സംഘടിപ്പിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സി.ബി.ദേവദർശൻ ക്ലാസെടുത്തു. എംപ്ലോയീസ് യൂണിയന്റെ പ്രവർത്തന നാൾവഴികൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.ശശികുമാർ വിശദീകരിച്ചു. ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കെ.ജി.ബിന്ദു സംസാരിച്ചു. ഉദ്ഘാടനയോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എം.സഗീർ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സാംസൺ, ജില്ലാ സെക്രട്ടറി പി.വി.ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.രമ്യ , ജില്ലാ ട്രഷറർ കെ.എസ്.പ്രമോദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |