SignIn
Kerala Kaumudi Online
Thursday, 19 September 2024 2.07 AM IST

സൈനികരുടെ ഭാര്യമാരെ അധിക്ഷേപിച്ചു,​ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു,​ വെബ് സീരിസിനെതിരെ പരാതി,​ സംവിധായികയ്ക്കും അമ്മയ്ക്കും അറസ്റ്റ് വാറണ്ട്

Increase Font Size Decrease Font Size Print Page
kk

ബഗുസരായ്: വെബ്‌സീരീസിൽ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെന്ന സൈനികന്റെ പരാതിയിൽ സംവിധായികയ്ക്കും അമ്മയ്ക്കും എതിരെ അറസ്റ്റ് വാറണ്ട് അയച്ച് കോടതി,​ സംവിധായികയും നിർമ്മാവുമായ ഏക്ത കപൂറിനും അമ്മ ശോഭന കപൂറിനുമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

XXX സീസൺ 2 എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു വിരമിച്ച സൈനികനായ ശംഭു കുമാർ പരാതി നൽകിയത്. സീരീസിൽ സൈനികരുടെ ഭാര്യമാരെ അധിക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു. ള്ള നിരവധി ആക്ഷേപകരുമയ രംഗങ്ങൾ വെബ് സീരിസിലുണ്ടെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു.

ഏകതാ കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒ ടി ടി പ്ലാറ്റ്‌ഫോമായ ആൾട്ട് ബാലാജിയിലാണ് വെബ് സീരിസ് സംപ്രേക്ഷണം ചെയ്തത്. ഏക്ത കപൂറിന്റെ അമ്മന ശോഭ കപൂറും ബാലാജി ടെലിഫിലിംസിന്റെ ഭാഗമാണ്. അതുകൊണ്ടാണ് അമ്മയ്ക്കും അറസ്റ്റ് വാറണ്ട് നേരിടേണ്ടി വരുന്നതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. പരാതി ലഭിച്ചപ്പോൾ തന്നെ കോടതി സംവിധായിക അടക്കമുള്ളവ!*!ർക്ക് സമൻസ് അയച്ചിരുന്നെന്നും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. എന്നാൽ വെബ് സീരിസിലെ ചില രംഗങ്ങൾ നീക്കം ചെയ്തതായാണ് അവർ കോടതിയെ അറിയിച്ചത്. എന്നാൽ അങ്ങനെ ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് നേരിടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WEB SERIES, EKTA KAPOOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.